ടെഹറാൻ: കൊവിഡ് വ്യാപനം ആരംഭിച്ചത് മുതൽ ഇതുവരെ ഇറാനിൽ 25 ദശലക്ഷം ആളുകൾക്ക് കൊവിഡ് ബാധ ഉണ്ടായേക്കാമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. അതുകൊണ്ട് തന്നെ ജനങ്ങളോട് കൂടുതൽ ജാഗ്രതയുള്ളവാരായിരിക്കണമെന്നും അദേഹം പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനിൽ 25 ദശലക്ഷം ആളുകൾക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് പ്രസിഡന്‍റ് - iran
ഇറാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ വരുന്ന മാസങ്ങളിൽ കണക്ക് 30 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു
ഇറാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ വരുന്ന മാസങ്ങളിൽ കണക്ക് 30 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ കണക്ക് പുറത്ത് വന്നിരിക്കുന്നതെന്ന് ഇറാൻ അധികൃതർ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ 150 ദിവസം ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച വരെക്കാളും ഇരട്ടി ആളുകൾക്ക് രോഗബാധ ഉണ്ടായേക്കാമെന്ന് റൂഹാനി പറഞ്ഞു. രാജ്യത്ത് ഇതുവരെ 270,000 കൊവിഡ് കേസുകളും 13,979 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തലസ്ഥാനമായ ടെഹറാനിൽ ശനിയാഴ്ച മുതൽ പൊതു ഇടങ്ങൾ പൂർണമായും അടച്ചിടുമെന്ന് ഇറാൻ അധികൃതർ അറിയിച്ചു.