ന്യൂയോർക്ക്: താലിബാൻ സൈന്യം അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസില്‍ അടിയന്തര യോഗം വിളിച്ചു. തിങ്കളാഴ്‌ച (16.08.21) നടക്കുന്ന സുരക്ഷ കൗൺസില്‍ യോഗത്തില്‍ യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് കാബൂളിലെ നിലവിലെ സ്ഥിതി വിശദീകരിക്കും. താലിബാൻ സൈന്യം അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ച സാഹചര്യം, അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്ന പേരിലുള്ള പുതിയ താലിബാൻ സൈന്യത്തിന്‍റെ രാഷ്ട്ര പ്രഖ്യാപനം എന്നിവയെല്ലാം യോഗത്തില്‍ ചർച്ചയാകും.
അഫ്‌ഗാനില്‍ താലിബാൻ ഭരണം, യുഎൻ അടിയന്തര യോഗം ഇന്ന് - Afghan President Ashraf Ghani
അഫ്ഗാനിസ്ഥാനിലെ ആക്രമണം ഉടനടി നിർത്തിവയ്ക്കണമെന്നും ദീർഘകാല ആഭ്യന്തരയുദ്ധം ഒഴിവാക്കാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യുഎൻ സെക്രട്ടറി ജനറല്‍ വെള്ളിയാഴ്ച താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് ഞായറാഴ്ച താലിബാൻ അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്.

താലിബാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന വാർത്തകൾക്കെതിരെയും യുഎൻ മേധാവി ശക്തമായി പ്രതികരിച്ചിരുന്നു.