കേരളം

kerala

ETV Bharat / international

ഹജ്ജിന് ഇന്ന് തുടക്കം - Subdued Haj

തീര്‍ഥാടകരില്‍ 70 ശതമാനം പേര്‍ സ്വദേശികളാണ്. 30 ശതമാനം പേര്‍ 160 രാജ്യങ്ങളില്‍ നിന്നും സൗദിയിലെത്തി തങ്ങുന്നവരാണ്

റിയാദ് ഹജ്ജ് തീർത്ഥാടനം ബുധനാഴ്ച ഇഹ്റാമിന്‍റെ വസ്ത്രം Subdued Haj Subdued Haj to begin from Wednesday
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ബുധനാഴ്ച ആരംഭിക്കും

By

Published : Jul 29, 2020, 8:31 AM IST

ജിദ്ദ:കൊവിഡ് മഹാമാരിക്കിടയിലും കര്‍ശന ആരോഗ്യ സുരക്ഷ പാലിച്ച് ഹജ്ജിന് ഇന്ന് തുടക്കം. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വദേശികളും വിദേശികളുമായുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഹജ്ജില്‍ പങ്കെടുപ്പിക്കുന്നില്ല. തീര്‍ഥാടന ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാണിത്.

തീര്‍ഥാടകരില്‍ 70 ശതമാനം പേര്‍ സ്വദേശികളാണ്. 30 ശതമാനം പേര്‍ 160 രാജ്യങ്ങളില്‍ നിന്നും സൗദിയിലെത്തി തങ്ങുന്നവരാണ്. മലയാളികള്‍ ഉള്‍പ്പെട്ട 30 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജിന് അവസരം ലഭിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഹജ്ജില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും.

ഹജ്ജിനായി തയ്യാറെടുത്തവര്‍ മിന നഗരിയിലേക്ക് പ്രവേശിച്ചു തുടങ്ങി. മക്കയില്‍ നിന്നും കിഴക്ക് ഭാഗത്തായി അഞ്ച് കിലോമീറ്റര്‍ അകലെയാണ് തമ്പുകളുടെ നഗരമെന്നറിയപ്പെടുന്ന മിന. മിനയില്‍ ബുധനാഴ്ച രാത്രി തങ്ങി വ്യാഴാഴ്ച അറഫയില്‍ ഹാജിമാര്‍ സംഗമിക്കും. അറഫ സംഗമവും മിനയിലെ രാത്രി താമസവും ഹജ്ജിലെ പ്രധാന ചടങ്ങാണ്. അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫ നഗരിയിലെത്തും. അവിടെയും രാത്രി താമസിക്കും. ഇതിനു ശേഷമാണ് പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നടക്കുക. ഇതിനായി ഹാജിമാര്‍ വീണ്ടും മിന നഗരിയിലെത്തും. പിന്നെ ബലിയറക്കല്‍ കര്‍മമാണ്. ഇതിനുശേഷം മക്കയിലെത്തും. അവിടെത്തെയും പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കുന്നതോടെ ഹജ്ജ് പൂര്‍ത്തിയാവും.

മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് സൗദി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജിന് മുമ്പ് നാല് ദിവസത്തെ ക്വാറന്‍റീന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കിയിരിന്നു. ഓരോ ഹാജിയേയും ഓരോ മുറിയിലാക്കി അസീസിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും ചെറുസംഘങ്ങളായാണ് തീര്‍ഥാടകര്‍ മിനയിലേക്ക് തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ശിക്ഷയും നല്‍കുമെന്ന് ഹജ്ജ് സുരക്ഷാമന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details