ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിച്ച് 40 പേർ മരിച്ചു
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 859 ആയി.
ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിച്ച് 40 പേർ മരിച്ചു
സിയോൾ: ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ 40 പേർ മരിച്ചു. പ്രതിദിനം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ദക്ഷിണ കൊറിയയിലെ ആകെ മരണസംഖ്യ 859 ആയി. 1,046 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58,725 ആയി. 40,703 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17,163 ആണ്.