ജിദ്ദ:സൗദി ഭരണാധികാരി സല്‍മാൻ രാജാവ് മരിച്ചെന്ന അഭ്യൂഹം ശക്തമാകുന്നു. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് സൗദി രാജകുടുംബത്തിന്‍റെ പ്രതിനിധിയായ മുജ്‌താഹിദിന്‍റെ ട്വീറ്റാണ് അഭ്യൂഹത്തിന് കാരണം. സല്‍മാന്‍ രാജാവ് മരണക്കിടക്കയിലാണ്. അദ്ദേഹം മരിച്ചിട്ടുണ്ടാവാം. എന്നാണ് ട്വീറ്റ്. സൗദി രാജുകുടംബത്തിലെ ആഭ്യന്തര കലഹത്തിന്‍റെ ഭാഗമായാണ് ഇത്തരം ട്വീറ്റെന്നും ചില മാധ്യമങ്ങള്‍ സംശയം പങ്കുവെക്കുന്നു.
സൗദി രാജാവ് മരിച്ചെന്ന് അഭ്യൂഹം - സൗദി വിസില്‍ബ്ലോവർ മുജാഹിദ്
സല്‍മാൻ രാജാവ് മരിച്ചെന്നോ അല്ലെങ്കില്‍ മരണ കിടക്കയിലോ ആണെന്ന് രാജകുടംബ പ്രതിനിധിയുടെ വിശദീകരണം
സല്‍മാൻ രാജാവിന്‍റെ സഹോദരൻ അഹമ്മദ് ബിൻ അബ്ദുല്‍ അസീസ്, രാജകുടുംബാംഗം നവാഫ് ബിൻ നയിഫ് തുടങ്ങി പത്തോളം രാജകുടുംബ അംഗങ്ങളെയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്‍റെ നിർദേശ പ്രകാരം അറസ്റ്റിലായിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ തന്‍റെ പിതാവിന്‍റെ അഭാവത്തില്‍ രാജാവിന്‍റെ സ്ഥാനമൊഴിയല്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നും പ്രതിനിധി കൂട്ടിച്ചേർത്തു. മുഹമ്മദ് ബിൻ സല്‍മാനെതിരെയുള്ള ഭരണ അട്ടിമറി നീക്കത്തെ തുടർന്നാണ് അറസ്റ്റ് നടപടിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റിലായ മുഹമ്മദ് ബിൻ നയിഫിനെ മാറ്റിയാണ് 2016ല്‍ മുഹമ്മദ് ബിൻ സല്‍മാൻ കിരീടാവകാശിയായി ചുമതലയേറ്റത്.