കേരളം

kerala

ETV Bharat / international

മക്കയിലും മദീനയിലും സുരക്ഷ ഉദ്യോഗസ്ഥരായി ഇനി വനിതകളും - ഗ്രാൻഡ് പള്ളി

വനിതാ ശാക്തീകരണത്തിലേക്കുള്ള സൗദിയുടെ പ്രധാന ചുവടുവെപ്പായാണ്‌ നിരവധി പേർ ഇതിനെ വിശേഷിപ്പിച്ചത്‌

മക്കയിലും മദീനയിലും വനിതാ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സൗദി  വനിതാ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സൗദി  Saudi female officers  allowed to guard Islam's holiest sites  മക്ക  ഗ്രാൻഡ് പള്ളി  saudi-female-officers-allowed-to-guard-islam-holiest-site
സുരക്ഷക്കായി മക്കയിലും മദീനയിലും വനിതാ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സൗദി

By

Published : Jul 22, 2021, 6:58 AM IST

ജിദ്ദ: മക്കയിലും മദീനയിലുമെത്തുന്ന തീർഥാടകരെ നിരീക്ഷിക്കുന്നതിനായി വനിത സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ച്‌ സൗദി. സൗദിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്‌. മക്കയിലെ ഹറമിലാണ് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്‌.

കാക്കി യൂണിഫോമിലുള്ള സൈനിക വേഷത്തിൽ തന്നെയാണ്‌ ഇവരുടെ നിരീക്ഷണം. വനിത ശാക്തീകരണത്തിലേക്കുള്ള സൗദിയുടെ പ്രധാന ചുവടുവെപ്പായാണ്‌ നിരവധി പേർ ഇതിനെ വിശേഷിപ്പിച്ചത്‌.

also read:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ് ഭവന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാനാ പടോലെ

25 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ്​ സാ​ധ​ര​ണ​ഗ​തി​യി​ൽ ഹ​ജ്ജി​നു​ണ്ടാ​വു​ക. എ​ന്നാ​ൽ, കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കർശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കി​ട​യി​ൽ 60,000 തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ൽ പങ്കെടുപ്പിച്ചത്. സൗ​ദിയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നിന്നെ​ത്തി​യ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളായി ആ​ഭ്യ​ന്ത​ര തീർഥാടക​രുമായിരുന്നു ഇവര്‍. ഇ​ത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്.

ABOUT THE AUTHOR

...view details