ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ - സൗദി അറേബ്യ
കാലക്രമേണ പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം
റിയാദ്:അഞ്ച് വർഷത്തിനുള്ളിൽ ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയുടെ മേൽനോട്ടത്തിൽ കയറ്റുമതി ആരംഭിക്കാനാണ് തീരുമാനം.
2025 ഓടെ കയറ്റുമതി തുടങ്ങനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡന്‍റും സി ഇ ഓ യുമായ അമീൻ അൽ നാസിർ പറഞ്ഞു. കാലക്രമേണ പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയക്കുകയെന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്. ആപ്പിളിനെ പിന്നിലാക്കി ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനി എന്ന സ്ഥാനം ഈ വർഷം സൗദി അരാംകോ നേടിയിരുന്നു.