റിയാദ്: സൗദി അറേബ്യ കുറ്റാരോപിതർക്ക് ചാട്ടവാറടി ശിക്ഷ നിർത്തലാക്കുന്നു. ചാട്ടവാറടിക്ക് പകരം തടവോ പിഴയോ നൽകുമെന്ന് സുപ്രീം കോടതി അറിയിച്ചു. സൗദി രാജാവ് സൽമാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല - മുഹമ്മദ് ബിൻ സൽമാൻ
ചാട്ടവാറടിക്ക് പകരം തടവോ പിഴയോ നൽകുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സൗദി അറേബ്യയില്‍ നിരവധി കുറ്റങ്ങള്‍ക്ക് നിലവില്‍ ചാട്ടവാറടി ശിക്ഷ നല്‍കുന്നുണ്ട്. 2015 ല്‍ റയ്ഫി ബദവി എന്ന ബ്ലോഗര്‍ക്ക് മതനിന്ദ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിച്ച് പൊതു സ്ഥലത്ത് വെച്ച് ചാട്ടവാറടി ശിക്ഷ നല്‍കിയത് വാര്‍ത്തയായിരുന്നു. ആഴ്ചയില്‍ 1000 ചാട്ടവാറടി നല്‍കണമെന്നായിരുന്നു ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ. എന്നാല്‍ ഇതിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍ ശിക്ഷ പൂര്‍ണമായും നടപ്പായില്ല.
സൗദിയില്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയർന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനിടെയാണ് ചാട്ടവാറടി നിര്‍ത്തലാക്കാനൊരുങ്ങുന്നത്. സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷ ഭരണകാലയളവിനിടയില്‍ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.