കേരളം

kerala

ETV Bharat / international

ഇപ്രാവശ്യവും ഹജ്ജ് സൗദിയിലുള്ളവര്‍ക്ക് മാത്രം - കൊവിഡ്

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഹജ്ജിന് പങ്കെടുക്കാനുള്ള സംവിധാനം ഇന്ത്യയില്‍ തയ്യാറായി വരികയായിരുന്നു

ഇത്തവണയും ഹജ്ജിന് അനുമതി രാജ്യത്തിനകത്ത് നിന്നുള്ള 60,000 പേർക്ക് മാത്രം  Saudi Arabia says hajj to be limited to 60,000 in kingdom  സൗദി അറേബ്യ  ഹജ്ജ് തീർത്ഥാടനം  ഹജ്ജ്  hajj  കൊവിഡ്  ഹജ്ജ്, ഉംറ മന്ത്രാലയം
ഇത്തവണയും ഹജ്ജിന് അനുമതി രാജ്യത്തിനകത്ത് നിന്നുള്ള 60,000 പേർക്ക് മാത്രം

By

Published : Jun 12, 2021, 5:50 PM IST

റിയാദ്: കൊവിഡ് സാഹചര്യം പരിഗണിച്ച് ഈ വർഷത്തെ ഹജ്ജ് രാജ്യത്തിലുള്ള 60000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ. കഴിഞ്ഞ വർഷവും സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരുന്നു ഹജ്ജിന് അനുമതി.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഹജ്ജിന് പങ്കെടുക്കാനുള്ള സംവിധാനം ഇന്ത്യയില്‍ തയ്യാറായി വരികയായിരുന്നു. കൊവിഡ് വാക്സിന്‍റെ ഇരു ഡോസുകളും സ്വീകരിച്ച 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രം അനുമതി നല്‍കിക്കൊണ്ട് ഹജ്ജ്, ഉംറ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ വർഷവും രണ്ട് ദശലക്ഷം വിശ്വാസികളാണ് ഹജ്ജിന് പങ്കെടുക്കുത്തിരുന്നത്.

എഡി 632ൽ ഹജ്ജിനിടെ മലേറിയ പടർന്ന് പിടിച്ചിരുന്നു. 1821ൽ കോളറ വ്യാപനത്തിൽ 20000ത്തോളം പേരും 1865ലെ കോളറയിൽ 15000 പേരും മരണപ്പെട്ടിരുന്നു. സമീപ കാലത്ത് എബോള പടർന്നു പിടിച്ച രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സൗദി അധികൃതർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Also Read: കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം

കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി രാജ്യം അതിർത്തികൾ അടച്ചിരുന്നു. 462000ൽ അധികം കൊവിഡ് കേസുകളും 7500 മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 15.4 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details