റിയാദ്: പാകിസ്ഥാൻ അധിനിവേശ കശ്‌മീർ, ഗിൽഗിത്- ബാൾട്ടിസ്ഥാൻ എന്നിവ പാകിസ്ഥാന്‍റെ ഭൂപടത്തിൽ നിന്ന് സൗദി അറേബ്യ നീക്കം ചെയ്‌തതായി പി ഒ കെ പ്രവർത്തകൻ അംജദ് അയ്യൂബ് മിർസ. "സൗദി അറേബ്യയുടെ ദീപാവലി സമ്മാനം - ഗിൽഗിത്-ബാൾട്ടിസ്ഥാനെയും കശ്‌മീരിനെയും പാകിസ്ഥാന്‍റെ ഭൂപടത്തിൽ നിന്ന് നീക്കംചെയ്‌തു" എന്ന അടിക്കുറിപ്പുള്ള ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നവംബർ 21, 22 തീയതികളിൽ ജി -20 ഉച്ചകോടി സംഘടിപ്പിച്ചതിന്‍റെ സ്‌മരണയ്ക്കായി സൗദി അറേബ്യ പുതിയ 20 റിയാൽ നോട്ടുകൾ പുറത്തിറക്കിയതായും നോട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലോക ഭൂപടത്തിൽ ഗിൽജിത് -ബാൾട്ടിസ്ഥാൻ, കശ്‌മീർ എന്നിവ പാകിസ്ഥാന്‍റെ ഭാഗങ്ങളായി കാണിക്കുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനെ അപമാനിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമമാണ് ഈ നടപടിയെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.