കേരളം

kerala

ETV Bharat / international

ഇറാൻ ആണവ ശാസ്ത്രജ്ഞന്‍റെ മരണത്തിൽ പങ്കില്ലെന്ന് സൗദി അറേബ്യ - Adel al-Jubeir

ശാസ്ത്രജ്ഞന്‍റെ മരണത്തിനു പിന്നിൽ സൗദി അറേബ്യയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ് ആരോപിച്ചിരുന്നു

Saudi Arabia  Adel al-Jubeir  Iranian nuclear scientist Mohsen Fakhrizadeh
ഇറാൻ ആണവ ശാസ്ത്രജ്ഞന്‍റെ മരണത്തിൽ പങ്കില്ലെന്ന് സൗദി അറേബ്യ

By

Published : Dec 2, 2020, 3:53 AM IST

റിയാദ്: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദയുടെ വധത്തിൽ സൗദി അറേബ്യക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി അഡെൽ അൽ ജുബീർ. ശാസ്ത്രജ്ഞന്‍റെ മരണത്തിനു പിന്നിൽ സൗദി അറേബ്യയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ് ആരോപിച്ചിരുന്നു. കൊലപാതകങ്ങളിൽ ഏർപ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്ന് അൽ ജുബീർ ട്വിറ്ററിലൂടെ പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെള്ളിയാഴ്ചയാണ് സായുധ തീവ്രവാദികളാണ് ഫക്രിസാദെ കൊലപ്പെടുത്തിയതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം 2016ന്‍റെ തുടക്കത്തിൽ അവസാനിപ്പിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details