റിയാദ്: ഇസ്‌ലാമിക സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. സംഘടന 'സമൂഹത്തിന് ആപത്താണെന്നും' ‘ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്ന്’ എന്നും ആരോപിച്ചാണ് സൗദി സംഘടനയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത ജുമുഅ ഖുതുബയില്‍ (വെള്ളിയാഴ്ചത്തെ ഉദ്ബോധന പ്രസംഗം) ഇമാമുമാര്‍ സംസാരിക്കും.
തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ - തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി
സമൂഹത്തിന് ആപത്തെന്ന് ആരോപിച്ചാണ് സൗദി അറേബ്യയില്‍ തബ്‌ലീഗ് ജമാഅത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.
'ഭീകരവാദത്തിന്‍റെ കവാടം'; തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ
സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്‌ദുല്ലത്തീഫ് അൽ അല്‍ഷെയ്‌ഖ് ഇതുസംബന്ധിച്ച് രാജ്യത്തെ പള്ളികളിലെ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തബ്‌ലീഗ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം വഴിതെറ്റിക്കുന്നതാണ്, അത് അപകടമാണ്. തീവ്രവാദത്തിന്‍റെ കവാടങ്ങളിലൊന്നാണ് അത്, അവര്‍ മറിച്ച് അവകാശപ്പെട്ടാലും. തബ്‌ലീഗ്, ദഅ്‌വ എന്നിവ ഉള്‍പ്പെടെ പക്ഷപാതിത്വമുള്ള സംഘടനകളുടെ ബന്ധം സൗദി നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
Last Updated : Dec 12, 2021, 9:45 AM IST