കൊവിഡ് 19; മക്ക തീര്‍ഥാടനം വിലക്കി സൗദി അറേബ്യ - സൗദി അറേബ്യ
നേരത്തേ വിദേശികള്‍ക്ക് മക്ക സന്ദര്‍ശനം വിലക്കിയിരുന്നു
കൊവിഡ് 19; മക്ക തീര്‍ഥാടനം വിലക്കി സൗദി അറേബ്യ
സൗദി അറേബ്യ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മക്ക തീര്‍ഥാടനം പൂര്‍ണമായും വിലക്കി സൗദി അറേബ്യ. നേരത്തേ വിദേശികള്‍ക്ക് മാത്രമാണ് മക്ക സന്ദര്‍ശനം വിലക്കിയിരുന്നത്. എന്നാല്‍ കൊവിഡ് 19 ലോക വ്യാപകമായതോടെ വിലക്ക് സ്വദേശികളിലേക്കും നീട്ടുകയായിരുന്നു. സ്ഥിതിഗതികളില്‍ മാറ്റം വരുന്നത് വരെ വിലക്ക് നീളുമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദിയുടെ നടപടി ആയിരക്കണക്കിന് മുസ്ലീം തീര്‍ഥാടകരെയാണ് ബാധിച്ചിരിക്കുന്നത്.