റിയാദ്: ഹജ്ജ് തീർത്ഥാടന വേളയിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സൗദി അറേബ്യ പ്രഖ്യാപിച്ചു. തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്തുമെന്നും കഅബ സ്പർശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇസ്‌ലാം മതസ്ഥരുടെ ഏറ്റവും പവിത്രമായ സ്മാരകമാണ് കഅബ.
ഹജ്ജ് തീർത്ഥാടനം; മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് സൗദി സർക്കാർ - മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് സൗദി സർക്കാർ
തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്തുമെന്നും കഅബ സ്പർശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു
വാർഷിക തീർത്ഥാടനത്തിനായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഏകദേശം 20 ദശലക്ഷം ആളുകളാണ് പ്രതിവർഷം മക്കയിലേക്കും മദീനയിലേക്കും എത്തിയിരുന്നത്. എന്നാൽ ഈ വർഷം സൗദി നിവാസികൾക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. കൊവിഡിനെ തുടർന്ന് വളരെ പരിമിതമായ ആളുകളെ മാത്രമേ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കഴിഞ്ഞ മാസം സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
ഇതാദ്യമായല്ല സൗദി അറേബ്യ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കുന്നത്. 2014 നും 2016 നും ഇടയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും മറ്റ് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മുസ്ലീം വിശ്വാസികളെ എബോള മൂലം തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2019ൽ 6,00,000 സൗദികൾ ഉൾപ്പെടെ 25 ദശലക്ഷം മുസ്‌ലിം മതസ്ഥർ ഹജ്ജിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയിൽ 2,09,509 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,916 ആണ്.