കേരളം

kerala

ETV Bharat / international

24 മണിക്കൂറിനിടെ സിറിയയിൽ 29 വെടിനിർത്തൽ നിയമലംഘനങ്ങൾ - സിറിയ

സിറിയൻ സായുധ സേനയിൽ നിന്നുള്ള സൈനികർ കഴിഞ്ഞ ദിവസം ഡമാസ്കസ്, ദാര പ്രവിശ്യകളിലെ 2.1 ഹെക്ടർ ഭൂപ്രദേശത്ത് തെരച്ചില്‍ നടത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു

Russia registers 29 ceasefire violations in Syria over past 24 hours  Russia  29 ceasefire violation  24 മണിക്കൂറിനിടെ സിറിയയിൽ 29 വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നു  സിറിയ  വെടിനിർത്തൽ നിയമലംഘനങ്ങൾ
24 മണിക്കൂറിനിടെ സിറിയയിൽ 29 വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നു

By

Published : Nov 28, 2020, 10:28 PM IST

മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിറിയയിൽ 29 തവണ വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നതായി സിറിയൻ ഉടമ്പടി നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന റഷ്യൻ-തുർക്കി കമ്മീഷന്‍റെ റഷ്യൻ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തുർക്കി ഭാഗത്ത് നാല് വെടിനിര്‍ത്തല്‍ കരാർ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിൻ അറിയിച്ചു. 58 സ്ത്രീകളും 98 കുട്ടികളുമടക്കം 193 സിറിയൻ അഭയാർഥികൾ കഴിഞ്ഞ ദിവസം ലെബനനിൽ നിന്ന് ജയ്ദെത്-യാബസ്, ടെൽ-കലാ ചെക്ക്പോസ്റ്റുകൾ വഴി മടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയൻ സായുധ സേനയിൽ നിന്നുള്ള സൈനികർ കഴിഞ്ഞ ദിവസം ഡമാസ്കസ്, ദാര പ്രവിശ്യകളിലെ 2.1 ഹെക്ടർ ഭൂപ്രദേശത്ത് തെരച്ചില്‍ നടത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെരച്ചിലില്‍ 19 സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details