ബാഗ്ദാദ്: വടക്കൻ ഇറാഖിലെ യുഎസ് സെനികത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മൂന്ന് റോക്കറ്റുകളാണ് കുര്‍ദിഷ് നിയന്ത്രണ മേഖലയിലെ സിവിലിയന്‍ വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഒരു സിവിലിയന്‍ കരാറുകാരന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മരോട്ടോയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്ന് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൽ ഒരു യുഎസ് അംഗത്തിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.