ബാഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. ഞായറാഴ്‌ച പുലർച്ചെയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകൾ പതിച്ചതായി യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം - വ്യോമാക്രമണം
ആക്രമണത്തില്‍ എത്രത്തോളം നാശനഷ്‌ടങ്ങൾ സംഭവിച്ചെന്നോ, ആളപായമുണ്ടായിട്ടുണ്ടോ എന്നതും വ്യക്‌തമല്ല
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം
ഇറാഖിലെ യുഎസ് സൈനികരെയും എംബസിയെയും ലക്ഷ്യമിട്ട് ഒക്‌ടോബറിന് ശേഷമുണ്ടാകുന്ന 19-ാം ആക്രമണമാണിത്. വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട ബാഗ്‌ദാദിലെ ഗ്രീൻ സോണിലായിരുന്നു റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ എത്രത്തോളം നാശനഷ്‌ടങ്ങൾ സംഭവിച്ചെന്ന് വ്യക്‌തമായിട്ടില്ല. ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ വധിച്ച ശേഷം മേഖല സംഘർഷഭരിതമാണ്.