റിയാദ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി. റമദാനോട് അനുബന്ധിച്ച് അര്‍ഹരായ തടവുകാർക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാനൊരുങ്ങുകയാണ് സൗദി. സൗദി രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. റമദാന് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്.
റമദാന് വ്രതാരംഭം; സൗദിയില്‍ പൊതുമാപ്പ് - ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍വ്രതാരംഭത്തിന് തുടക്കമായി.
പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്ക് തിരിച്ചയക്കും. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.
രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണറേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മറ്റിയാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മുഴുവനും വിട്ടയക്കുന്നതുവരെ കമ്മറ്റി പ്രവര്‍ത്തനം നടത്തും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്ക് തിരിച്ചയക്കും. സൗദിയില്‍ തടവിലായിട്ടുള്ള ഇന്ത്യക്കാര്‍ക്കടക്കം പ്രതീക്ഷ നല്‍കുന്നതാണ് പ്രഖ്യാപനം.