ദുബൈ: ഖത്തർ വിദേശകാര്യമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്‌ദുര്‍ റഹ്‌മാൻ അൽ താനി ദോഹയിലെ ഹമാസ് നേതാവ് ഇസ്‌മഈല്‍ ഹനിയയെ സന്ദർശിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഗസയിലെ ഇസ്രയേൽ ആക്രമണം തടയുന്നതിനായി അന്താരാഷ്‌ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൽജസീറ, അസോസിയേറ്റ് പ്രസ്, ദോഹയുടെ അൽ-ജസീറ സാറ്റലൈറ്റ് ന്യൂസ് നെറ്റ്‌വർക്ക് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ സ്ഥിതിചെയ്യുന്ന ഗസയിലെ ബഹുനിലക്കെട്ടിടം തകർത്തതിനെ കുറിച്ച് ചർച്ച ചെയ്‌തില്ല.