കേരളം

kerala

ETV Bharat / international

വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ശക്തം - ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം

പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തെരുവിലിറങ്ങി

Iran government  Ayatollah Khamenei  Iran Revolutionary Guards  Ukrainian plane crash  അയത്തൊള്ള അലി ഖമേനി  ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം  ഉക്രൈയിന്‍ വിമാനം
ഖമയേനിയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലില്‍

By

Published : Jan 12, 2020, 12:15 PM IST

ടെഹ്‌റാൻ:ഉക്രയിന്‍ വിമാനത്തെ അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന ഇറാൻഅധികൃതരുടെ കുറ്റ സമ്മതത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ശക്തം. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസമാണ് ഉക്രയിന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. വിമാനാപകടത്തിന് പിന്നില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണമാണെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങളെ ആദ്യം തള്ളിയിരുന്നു.

ജനുവരി എട്ടിന് ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉക്രയിന്‍ തലസ്ഥാനമായ കീവിലേക്കുള്ള യാത്രക്കിടെ 176 പേര്‍ സഞ്ചരിച്ച ഉക്രൈന്‍ എയര്‍ലൈസിന്‍റെ ബോയിങ് 737 യാത്രാ വിമാനമാണ് തകര്‍ന്നത്. ശത്രുവിമാനമാണെന്ന് കരുതിയാണ് ആക്രമിച്ചത് എന്നാണ് ഇറാന്‍ തുറന്നുപറഞ്ഞത്. അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്.

ABOUT THE AUTHOR

...view details