ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം. നെതന്യാഹുവിന്‍റെ ജറുസലേമിലെ വസതിക്ക് പുറത്താണ് ശനിയാഴ്‌ച രാത്രി പ്രതിഷേധം നടന്നത്.
ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം - പ്രതിഷേധം
ഇസ്രായേലി പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ പ്രതീകങ്ങളിലൊന്നായ പിങ്ക് പതാകകളും കൈവശം വച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയിരുന്നത്.
നൂറുകണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെുത്തത്. ഇസ്രായേൽ ജർമ്മൻ അന്തർവാഹിനികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നെതന്യാഹു കൂട്ടാളികൾ വിചാരണ നേരിടുന്നു, ഇസ്രായേലിൽ കൊവിഡ് കൈകാര്യം ചെയ്‌ത രീതി എവന്നിവ ആരോപിച്ചായിരുന്നു പ്രതിഷേധം. ഇസ്രായേലി പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ പ്രതീകങ്ങളിലൊന്നായ പിങ്ക് പതാകകളും കൈവശം വച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയിരുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം രണ്ടു ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകരാറിലാണെന്നും നിരവധി ജനങ്ങൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടെന്നും പ്രധിഷേധക്കാർ ആരോപിച്ചു.