മനാമ: ബഹ്‌റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബഹ്റൈനിലെത്തിയ വേളയിലായിരുന്നു മോദിയുടെ ക്ഷേത്രദര്‍ശനം. ബഹ്‌റൈനിലെ പുരാതനമായ ശ്രീ കൃഷ്‌ണ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനായി 4.2 മില്യണ്‍ ഡോളറിന്‍റെ (30 കോടി ഇന്ത്യൻ രൂപ ) സഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്
ബഹ്‌റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോദി - യുഎഇ
യുഎഇയിലെ റുപേ കാര്‍ഡിന്‍റെ പ്രവര്‍ത്തനവും മോദി ഉദ്ഘാടനം ചെയ്‌തു.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈനില്‍ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ ഖാലിഫയുമായി കൂടികാഴ്‌ച നടത്തി. തുടര്‍ന്ന് ഹമാദ് രാജാവിന്‍റെ പേരിലുള്ള രാജ്യത്തെ പ്രധാന സിവിലിയന്‍ ബഹുമതി നല്‍കി ബഹ്റൈന്‍ മോദിയെ ആദരിച്ചു.
സന്ദര്‍ശനസമയത്ത് യുഎഇയിലെ റുപേ കാര്‍ഡിന്‍റെ പ്രവര്‍ത്തനവും മോദി ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കാനുള്ള മധുര പലഹാരം സമീപത്തെ ബേക്കറിയില്‍ നിന്ന് റുപേ കാര്‍ഡ് ഉപയോഗിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വാങ്ങിയത്.