ദോഹ: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖത്തറിലെത്തി. ഖത്തറിന്‍റെ മധ്യസ്ഥയിൽ അഫ്‌ഗാൻ സർക്കാറും താലിബാൻ പ്രതിനിധികളും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പോംപിയോ പങ്കെടുക്കും. അഫ്‌ഗാനിൽ നടക്കുന്ന അക്രമം അവസാനിപ്പിക്കാൽ പോംപിയോ സമ്മർദ്ദം ചെലുത്തുമെന്ന് യു എസ് വൃത്തങ്ങൾ അറിയിച്ചു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖത്തറിലെത്തി - മൈക്ക് പോംപിയോ
അഫ്‌ഗാൻ സർക്കാറും താലിബാൻ പ്രതിനിധികളും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പോംപിയോ പങ്കെടുക്കും.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖത്തറിലെത്തി
അഫ്‌ഗാൻ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മോർട്ടാർ ഷെല്ല് ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. രണ്ട് കാറുകളിൽ നിന്നാണ് ഷെല്ലുകൾ പ്രയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയൻ പറഞ്ഞു. അതിരാവിലെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തില്ല.