കേരളം

kerala

ETV Bharat / international

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി; ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും - മോദി

ഹമാദ് രാജാവിന്‍റെ പേരിലുള്ള ബഹുമതി നല്‍കി ബഹ്റൈന്‍ നരേന്ദ്ര മോദിയെ ആദരിച്ചു.

യുഎഇ സന്ദര്‍ശം പൂര്‍ത്തിയാക്കി മോദി; ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും

By

Published : Aug 25, 2019, 11:14 AM IST

മനാമ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ ഖാലിഫയുമായി കൂടികാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.

ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയോടെ ഇന്ത്യ - ബഹ്റൈന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്‌തു.

കൂടിക്കാഴ്‌ച ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാംസ്കാരിക ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു. സന്ദര്‍ശനത്തോടനുബന്ധിച്ച് ഹമാദ് രാജാവിന്‍റെ പേരിലുള്ള ബഹുമതി നല്‍കി ബഹ്റൈന്‍ മോദിയെ ആദരിച്ചു.

അബുദബി സന്ദര്‍ശനത്തിന് ശേഷമാണ് മോദി ബഹ്റൈനിലെത്തിയത്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഇന്ന് ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.

ABOUT THE AUTHOR

...view details