കേരളം

kerala

ETV Bharat / international

ഫൈസർ കൊവിഡിനെതിരെ കൂടുതൽ ഫലപ്രദമെന്ന് പുതിയ പഠനം - ക്ലാലിറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ലോകത്തെ രോഗ ലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരുടെ എണ്ണം 90 ശതമാനത്തിലധികം കുറയ്‌ക്കാൻ വാക്‌സിൻ സഹായകരമാണെന്ന് പഠനം പറയുന്നു.

Pfizers vaccine  ഫൈസർ വാക്‌സിൻ  കൊവിഡ് വാക്‌സിൻ  ക്ലാലിറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  The Clalit Research Institute
ഫൈസർ കൊവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം

By

Published : Feb 15, 2021, 7:25 PM IST

ടെൽ അവീവ്: ഫൈസർ ബയോടെക്കിന്‍റെ വാക്‌സിൻ ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ ഫലപ്രദമെന്ന് പുതിയ പഠനം. ഇസ്രയേലിലെ ക്ലാലിറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ നടത്തിയ പഠനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകത്തെ രോഗ ലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരുടെ എണ്ണം 90 ശതമാനത്തിലധികം കുറയ്‌ക്കാൻ വാക്‌സിൻ സഹായകരമാണെന്ന് പഠനം പറയുന്നു.

വാക്‌സിനേഷന്‍റെ ഭാഗമായി കുത്തിവെപ്പ് എടുത്ത 12 ലക്ഷം ആളുകളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരിൽ പകുതി പേരും ഫൈസർ വാക്‌സിൻ സ്വീകരിച്ചവരായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഫൈസറിന്‍റെ വാക്‌സിൻ സ്വീകരിച്ചവരിലെ രോഗ നിരക്കിൽ 92 ശതമാനത്തിന്‍റെ കുറവാണുണ്ടായതെന്ന് ഗവേഷകർ പറഞ്ഞു.

ABOUT THE AUTHOR

...view details