ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ വെടി വയ്പ്പില്‍ 14 വയസുള്ള പലസ്തീൻ ബാലന് കൊല്ലപ്പെട്ടു. ഇസ്രയേലി അധിനിവേശ വെസ്റ്റ്ബാങ്കിലാണ് സംഭവം. ഇസ്രയേല്‍ വാഹനങ്ങള്‍ക്ക് നേരെ ഫയര്ബോബുകള് ഉപയോഗിച്ച് ആക്രമണം നടത്തിയ മൂന്നംഗ സംഘത്തിന് നേരെ വെടി വച്ചപ്പോഴാണ് ബാലന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം.
ബെത്ലഹേം നഗരത്തിനടത്തുള്ള അല്ഖദറില് മുഹമ്മദ് ശിഹദെ എന്നകുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറയിച്ചു. കഴിഞ്ഞ ഒരു മാസമായി ഫയര്ബോബുകള് ഉപയോഗിച്ചുള്ള ഏഴ് ആക്രമണങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സൈന്യത്തെ അല്ഖദറില് വിന്യസിച്ചതെന്ന് ഇസ്രയേല്‍ പറഞ്ഞു
സാധാരണ അളുകള്‍ കല്ലെറിഞ്ഞുക്കൊണ്ടും നാടന്ബോബുകള് ഉപയോഗിച്ചും സൈന്യത്തെ നേരിട്ടാല്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കാമെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ നയം. എന്നാല്‍ ഇത്തരം ആക്രമണങ്ങണങ്ങള്ക്കെതിരെ വെടിയുതിര്‍ക്കുന്ന ഇസ്രയേലി സൈന്യത്തിന്റെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.