വായ്‌പാ തട്ടിപ്പ്; വീണ്ടും ഹര്‍ജി നല്‍കി വിജയ് മല്യ - വായ്‌പ്പാ തട്ടിപ്പ്
തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെയാണ് മല്യയുടെ ഹര്‍ജി
ലണ്ടന്‍:വായ്‌പാ തട്ടിപ്പുകേസില്‍ തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യ. വിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയ് മല്യ ലണ്ടന്‍ റോയല്‍ കോര്‍ട്ട് ഓഫ് ജസ്‌റ്റിസില്‍ ഹര്‍ജി നല്‍കി. 9000 കോടി രൂപ വായ്‌പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നതാണ് വിജയ് മല്യയ്‌ക്കെതിരായ കേസ്. കേസില്‍ അറസ്‌റ്റ് വാറണ്ട് വന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ മല്യ ബ്രിട്ടനില്‍ താമസമാക്കുകയായിരുന്നു. 2017 ഏപ്രിലില്‍ ബ്രിട്ടനില്‍ അറസ്‌റ്റിലായ മല്യ നിലവില്‍ ജാമ്യത്തിലാണ്. ഹരജിയില്‍ ഈ മാസം അവസാനം വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.