തെല്‍അവീവ്: ഇസ്രായേല്‍- പലസ്‌തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു. ഷെല്ലാക്രമണത്തില്‍ അറബ്-ജൂത നഗരമായ ലോഡില്‍ നിരവധി കെട്ടിടങ്ങളും വ്യാപര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംഘര്‍ഷത്തില്‍ മരണം 32 ആയി. നിയമ- സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 1966ല്‍ സൈനിക ഭരണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേലിലെ അറബ് സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
ലോഡില്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടതായി ലോഡ് മേയര്‍ റിവിവോ പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതിനായി വര്‍ഷങ്ങളായി ചെയ്‌തു വന്ന പ്രവര്‍ത്തനങ്ങളെല്ലാം വിഫലമായെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ അതിര്‍ത്തി സേനയെ വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.