ബെയ്റൂത്: അഫ്ഗാസ്ഥാനിൽ നിന്നും ലെബനൻ പൗരനെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതിന് നന്ദി അറിയിച്ച് ലെബനൻ വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കമ്പനിയായ ഒറാക്കിളിന്റെ അനുബന്ധ സ്ഥാപനമായ ട്രെംപ്ലിനിൽ ജോലി ചെയ്തിരുന്ന ലെബനൻ പൗരൻ മുഹമ്മദ് ഖത്താബിനെയാണ് ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചത്.
ഇന്ത്യൻ പൗരന്മാരോടൊപ്പം മുഹമ്മദ് ഖത്താബിനെ ന്യൂഡൽഹിയിലേക്കാണ് എത്തിച്ചതെന്ന് ലെബനൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പ്രശ്ന ബാധിതമായ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ശ്രമങ്ങൾക്ക് തങ്ങൾ നന്ദി അറിയിക്കുന്നതായും ലെബനൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.