കുവൈറ്റ് സിറ്റി:ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി കുവൈറ്റ്. ഇവിടെ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രില്‍ 24 മുതലാണ് വിലക്കെന്ന് കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നോ, മറ്റ് രാജ്യങ്ങള്‍ വഴിയോ വരുന്നവര്‍ 14 ദിവസം ഇന്ത്യയ്ക്ക് പുറത്ത് തങ്ങിയ ശേഷം രാജ്യത്ത് പ്രവേശിക്കാമെന്നും പ്രസ്‌താവനയില്‍ പറയുന്നു. കുവൈറ്റ് പൗരന്മാര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അവരുടെ ജോലിക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. ചരക്ക് ഗതാഗതം തുടരും.
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് അനുസരിച്ച് ഒരു മില്ല്യണിലധികം ഇന്ത്യക്കാരാണ് രാജ്യത്ത് താമസിക്കുന്നത്. നേരത്തെ കാനഡയും, യുകെയും, യുഎഇയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക് ;കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ മെയ് 21 വരെ റദ്ദാക്കി