കേരളം

kerala

ETV Bharat / international

Justin Bieber |സൗദിയില്‍ ഫോർമുല വണ്ണിലെ സംഗീത വിരുന്ന് റദ്ദാക്കാൻ ജസ്റ്റിൻ ബീബറിന് മേൽ കടുത്ത സമ്മർദം

ജമാൽ ഖഷോഗി(slain Saudi critic Jamal Khashoggi) ഉൾപ്പടെയുള്ള വിമർശകരെ എല്ലാം ഇല്ലാതാക്കുന്ന ഒരു ഭരണകൂടത്തിന്‍റെ ഫോർമുല വൺ(formula one car race) പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് സെൻഗിസ് (Hatice Cengiz)

Justin Bieber show in formula one  Jamal Khashoggi death  saudi arabia crown prince  Hatice Cengiz letter to pop singer  formula one car race in saudi arabia  ജമാൽ ഖഷോഗി കൊലപാതകം  ഫോർമുല വൺ കാർ റേസ്  ജസ്റ്റിൻ ബീബർ  സൗദി അറേബ്യ കിരീടാവകാശി  ഹാറ്റിസ് സെൻഗിസ്
ഫോർമുല വണിലെ പ്രകടനം റദ്ദാക്കാൻ ജസ്റ്റിൻ ബീബറിന് മേൽ സമ്മർദം

By

Published : Nov 21, 2021, 7:13 PM IST

ദുബൈ : സൗദി അറേബ്യയിൽ നടക്കുന്ന ഫോർമുല വൺ റേസിൽ (formula one car race) പങ്കെടുക്കരുതെന്ന് പോപ് ഗായകൻ ജസ്റ്റിൻ ബീബറിനോട് അഭ്യർഥിച്ച് ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന (slain Saudi critic Jamal Khashoggi) ഹാറ്റിസ് സെൻഗിസ്. സൗദി ഭരണകൂടത്തിന്‍റെ വിമർശകനും കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെടുകയായിരുന്നു. വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് അവര്‍ (Hatice Cengiz) കനേഡിയൻ താരം ജസ്റ്റിൻ ബീബറോട്(letter to justin bieber) ഡിസംബർ 5ന് ജിദ്ദയിൽ നടക്കുന്ന ഫോർമുല വൺ റേസിലെ പ്രകടനം റദ്ദാക്കണമെന്ന് അഭ്യർഥിച്ചത്.

വിമർശകരെ എല്ലാം ഇല്ലാതാക്കുന്ന ഒരു ഭരണകൂടത്തിന്‍റെ പ്രശസ്‌തിക്കായി നിങ്ങളുടെ പേരും കഴിവും ഉപയോഗിക്കില്ല എന്ന ശക്തമായ സന്ദേശം അതിലൂടെ ലോകത്തിന് നൽകണമെന്ന് സെൻഗിസ് കത്തിൽ പറയുന്നു. ജിദ്ദയിൽ നടക്കാനിരിക്കുന്ന കാറോട്ട മത്സരത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ജസ്റ്റിൻ ബീബറിന്‍റെ സംഗീത പരിപാടി. റാപ്പർ എഎസ്എപി റോക്കി, ഡിജെമാരായ ഡേവിഡ് ഗ്വെറ്റ, ടിയെസ്റ്റോ, ഗായകൻ ജേസൺ ഡെറുലോ എന്നിവരുടെ പ്രകടനങ്ങളാണ് മറ്റ് വിനോദ വിരുന്നുകള്‍.

ഇതാദ്യമായല്ല സൗദി അറേബ്യയിലെ മത്സര പരിപാടികളിൽ നിന്ന് പിന്മാറാൻ പോപ് താരങ്ങൾക്ക് മേൽ സമ്മർദം ഉണ്ടാകുന്നത്. 2018ൽ ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം സൗദി അറേബ്യയിൽ നടന്ന ഏറ്റവും വലിയ പ്രകടനം മരിയ കാരി ആയിരുന്നു. അവർക്കും പരിപാടി ബഹിഷ്‌കരിക്കാൻ വലിയ രീതിയിലുള്ള സമ്മർദം ഉണ്ടായിരുന്നു. 2019ൽ സമ്മർദത്തെ തുടർന്ന് നിക്കി മിനാജ് ജിദ്ദയിലെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്‌ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനാണ് താൻ ഊന്നൽ നൽകുന്നതെന്നായിരുന്നു നിക്കി മിനാജിന്‍റെ വിശദീകരണം.

Also Read: Farmers Tractor Rally | ട്രാക്‌ടർ മാർച്ച് നടക്കും ; പാർലമെന്‍റിൽ നിയമം റദ്ദാക്കും വരെ സമരമെന്ന് സംയുക്ത കിസാൻ മോർച്ച

2018ൽ 15 സർക്കാർ ഏജന്‍റുമാർ ചേർന്നാണ് ഖഷോഗിയെ വധിച്ചത്. വിവാഹത്തിനുള്ള രേഖകൾക്കായി സൗദി കോൺസുലേറ്റിൽ പോയപ്പോഴായിരുന്നു സംഭവം. സെൻഗിസ് ഖഷോഗിയെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നുവെങ്കിലും അകത്തേക്ക് പോയ ഖഷോഗി പിന്നീട് ഒരിക്കലും പുറത്തേക്ക് വന്നില്ല.

അദ്ദേഹത്തിന്‍റെ മൃതദേഹവും ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗദി കിരീടാവകാശി മുഹമ്മദ് രാജകുമാരന് വേണ്ടി പ്രവർത്തിച്ച ഏജന്‍റുമാരാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. വധത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മുഹമ്മദ് രാജകുമാരൻ വാദിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ അംഗീകാരത്തോടെയാണ് കൊലപാതകം നടന്നതെന്ന് യു.എസ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കിരീടാവകാശി അറിയാതെ സൗദിയിൽ പ്രധാനപ്പെട്ട പരിപാടികൾ ഒന്നും നടക്കില്ലെന്നും അദ്ദേഹത്തിന്‍റെ അറിവോടെയാണ് പരിപാടിയിൽ പങ്കെടുക്കാൻ ജസ്റ്റിൻ ബീബറിന് ക്ഷണം ലഭിച്ചതെന്നും സെൻഗിസ് കത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details