കേരളം

kerala

ETV Bharat / international

ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും - ഇറാൻ ഇന്ത്യാ ബന്ധം

ഇറാനു മേല്‍ ചുമത്തിയ ഉപരോധം ചബഹര്‍ തുറമുഖത്തിനെ ബാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ ഇറാൻ സന്ദർശനം

Jaishankar lands in Tehran  Iran-India Joint Commission  Jaishankar meets Javad Zarif  Jaishankar in Iran  ദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിൽ; ഇറാൻ വിദേശകാര്യമന്ത്രി  മുഹമ്മദ് ജവാദ് സരീഫുമായി  കൂടിക്കാഴ്ച നടത്തും  വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിൽ  ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി  കൂടിക്കാഴ്ച നടത്തും  ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തും  ഇറാൻ ഇന്ത്യാ ബന്ധം
ദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിൽ; ഇറാൻ വിദേശകാര്യമന്ത്രി  മുഹമ്മദ് ജവാദ് സരീഫുമായി  കൂടിക്കാഴ്ച നടത്തും

By

Published : Dec 22, 2019, 8:30 PM IST

ടെഹ്റാൻ:ഇന്ത്യ-യുഎഇ ജോയിന്‍റ് കമ്മീഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാനിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിൽ അദ്ദേഹം ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി കൂടിക്കാഴ്ച നടത്തും. ഇറാനു മേല്‍ ചുമത്തിയ ഉപരോധം ചബഹര്‍ തുറമുഖത്തിനെ ബാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ ഇറാൻ സന്ദർശനം. ഇറാനു മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനൊപ്പം ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും നല്ല ബന്ധം നിലനിര്‍ത്താനും യുഎസ് ആഗ്രഹിക്കുന്നതായി ഇളവ് അനുവദിച്ചുകൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് വിശദീകരണം നല്‍കിയിരുന്നു.

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഇറാനിൽ ചബഹാൻ തുറമുഖം നിർമിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് ഇറാനിലാണ് തുറമുഖം നിര്‍മിക്കുന്നത്. ഇന്ത്യയുടെ പശ്ചിമ തീരത്ത് നിന്ന് വളരെ വേഗത്തില്‍ എത്തിച്ചേരാവുന്നതിലൂടെ മധ്യേഷൻ രാജ്യങ്ങളുമായി വ്യാപാരത്തിൽ ഏർപ്പെടാൻ സാധിക്കും. 2016ലാണ് മൂന്നു രാഷ്ട്രങ്ങളും കരാറിൽ ഒപ്പ് വച്ചത്. യുഎസ് ഉപരോധത്തിന് മുമ്പ് ഇന്ത്യക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ ഇറാഖിനും സൗദി അറേബ്യക്കും പിന്നില്‍ മൂന്നാം സ്ഥാനമായിരുന്നു ഇറാന്.

ABOUT THE AUTHOR

...view details