ഇസ്രായേലില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു - Israel
ഇസ്രായേലില്‍ ഇതുവരെ 526 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
![ഇസ്രായേലില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു ഇസ്രായേല്‍ ഇസ്രായേലില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു ജറുസലേം കൊവിഡ് 19 Israel Israel's daily new COVID-19 death cases hit record high](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8263796-59-8263796-1596334524673.jpg)
ജറുസലേം: ഇസ്രയേലില്‍ കൊവിഡ് ബാധിച്ച് 14 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 526 ആയി. ഇസ്രയേലില്‍ ആദ്യമായാണ് ഇത്ര വലിയ മരണ നിരക്ക് രേഖപ്പെടുത്തുന്നത്. അതേസമയം രാജ്യത്ത് പുതുതായി 1,248 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുഴുവൻ രോഗ ബാധിതരുടെ എണ്ണം 72,218 ആയി. പുതുതായി 751 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 45,102 പേര്‍ രോഗ മുക്തരായി. നിലവില്‍ 26,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഓഗസ്റ്റ് 16ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി മിരി റെഗെവ് അറിയിച്ചു.