ഇസ്രായേലിലെ രാഷ്‌ട്രീയ പോരാട്ടത്തിന് വിരാമം
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, എതിരാളി ബെന്നി ഗാന്‍റ്‌സും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരിന് ഇസ്രായേല്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചു
ടെല്‍ അവീവ്: തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് വഴിവെച്ച ഇസ്രായേലിലെ രാഷ്‌ട്രീയ പോരാട്ടത്തിന് വിരാമം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, എതിരാളി ബെന്നി ഗാന്‍റ്‌സും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരിന് ഇസ്രായേല്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചു. 46 ന് എതിരെ 73 വോട്ട് നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഇരുവരും തമ്മില്‍ മൂന്ന് തവണ മത്സരിച്ചെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിരുന്നില്ല. പിന്നാലെയാണ് സഖ്യ രൂപീകരണം നടന്നത്. ഇസ്രായേലിന്‍റെ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകള്‍ നടന്നത്. പുതിയ ധാരണ പ്രകാരം ഇനിയുള്ള 18 മാസം ബെഞ്ചമിന്‍ നെതന്യാഹു ആയിരിക്കും ഇസ്രായേലിന്‍റെ ഭരണാധികാരി. ശേഷം 2021 നവംബര്‍ 17 മുതല്‍ ബെന്നി ഗാന്‍റ്‌സ് ഇസ്രായേല്‍ പ്രധാനമന്ത്രിയാകും.