ടെല്‍ അവീവ്: പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാൻ തീരുമാനിച്ചതോടെ ഇസ്രായേലിലെ നെതന്യാഹു സർക്കാർ ഉടൻ പുറത്താകും. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഒരു സഖ്യ കരാർ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പ്രസിഡന്‍റ് റുവെൻ റിവ്‌ലിനെയും സ്പീക്കർ യരീവ് ലെവിനെയും ബുധനാഴ്ച രാത്രി ഔദ്യോഗികമായി അറിയിച്ചു. തന്‍റെയൊപ്പം എട്ട് പാര്‍ട്ടുകളുണ്ടെന്നാണ് യെയിര്‍ ലാപിഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനായാല്‍ 12 വര്‍ഷം നീണ്ട നെതന്യാഹു സര്‍ക്കാരിന് അന്ത്യമാകും.
പ്രതിപക്ഷം ഒന്നിക്കുന്നു; ഇസ്രായേലിലെ നെതന്യാഹു ഭരണം അവസാനിച്ചേക്കും
പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഒരു സഖ്യ കരാർ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പ്രസിഡന്‍റ് റുവെൻ റിവ്‌ലിനെയും സ്പീക്കർ യരീവ് ലെവിനെയും ബുധനാഴ്ച രാത്രി ഔദ്യോഗികമായി അറിയിച്ചു.
യമീന നേതാവ് നഫ്താലി ബെന്നറ്റ്, യെയിര്‍ ലാപിഡ്, റാം (യുണൈറ്റഡ് അറബ് ലിസ്റ്റ്) ചെയർമാൻ മൻസൂർ അബ്ബാസ് എന്നിവർ ബുധനാഴ്ച രാത്രി റമത് ഗാനിലെ കഫർ ഹമാക്കാബിയ ഹോട്ടലിൽ നടന്ന യോഗത്തിലാണ് കരാർ ഒപ്പിട്ടത്. ആദ്യമായാണ് ഒരു അറബ് പാര്‍ട്ടി ഭരണകക്ഷിയിലെത്തുന്നത്. നഫ്താലി ബെന്നറ്റും യെയിര്‍ ലാപിഡും പ്രധാനമന്ത്രി പദം പങ്കിടും. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റിനും തുടര്‍ന്ന് അവസാന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകും. അനധികൃത അറബ് കെട്ടിടത്തിന് പിഴ ചുമത്തുന്ന നിയമം റദ്ദാക്കാമെന്ന് നെതന്യാഹു മൻസൂർ അബ്ബാസിന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നെതന്യാഹുമായി പലതവണ അബ്ബാസ് ഫോണില്‍ സംസാരിച്ചിരുന്നു. പ്രതീക്ഷിച്ച മറുപടി ലഭിക്കാതെ വന്നതോടെയാണ് അബ്ബാസ് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്നത്.
also read:ഇസ്രായേല്‍-പലസ്‌തീന്‍ സംഘര്‍ഷം; ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു