ജനീവ: ഒരാഴ്ചയ്ക്കുള്ളിൽ റാമല്ല ഗവർണറേറ്റിലെ 84 പലസ്‌തീനികളുടെ വീടുകൾ ഇസ്രയേൽ തകർത്തെന്ന് യുഎൻ. കൂടാതെ വടക്കൻ ജോർദാൻ മേഖലകളിലും നിരവധി വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. റാസ് അൽ ടിൻ അടക്കമുള്ള പലസ്‌തീന്‍റെ പൈത്യക കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർക്കപ്പെട്ടുവെന്നും യുഎൻ അറിയിച്ചു. റാസ് അൽ ടിന്നിലെ 49 പ്രദേശങ്ങളിലും ആക്രമണം ഉണ്ടായിട്ടുണ്ട്.
also read:ഒളിമ്പിക്‌സ് വില്ലേജിൽ കൊവിഡ്
ഇസ്രയേൽ -പലസ്‌തീൻ സംഘർഷങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ 256 പോരോളം പേർ കൊല്ലപ്പെട്ടിരുന്നു. ഗാസ, വെസ്റ്റ്ബാങ്ക്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ഇതുവരെ 69 കുട്ടികൾ ഉൾപ്പെടെ 256 പേരാണ് മരിച്ചതെന്നും ആയിരത്തോളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
58,000 പലസ്തീനികളോളം വീടുകൾ വിട്ട് പലായനം ചെയ്തിട്ടുണ്ട്. ഹമാസിനെതിരെ ഇസ്രയേൽ നിരവധി വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേൽ നഗരങ്ങളിലേക്ക് 4,000 റോക്കറ്റുകളാണ് ഹമാസ് പ്രയോഗിക്കപ്പെട്ടത്.