ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസുമായി സഹകരിച്ച് കൊവിഡ് പരിശോധന കിറ്റ് നിര്‍മിക്കുന്നതിന് ഇസ്രായേലില്‍ നിന്നുള്ള വിദഗ്‌ധ സംഘം ഇന്ത്യയിലെത്തി. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിലയത്തിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും പ്രതിനിധി സംഘം ഞായറാഴ്‌ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്‌തിരുന്നു. കൊവിഡ് ദ്രുത പരിശോധന കിറ്റിന്‍റെ ആദ്യ ഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവസാന ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തുന്നത്. കിറ്റ് ഉപയോഗിച്ച് കൊവിഡ് പരിശോധന ഫലം ഒരു മിനിറ്റിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ എംബസി അറിയിച്ചത്.
കൊവിഡ് പരിശോധന കിറ്റ് നിര്‍മിക്കല്‍; ഇസ്രയേലില്‍ നിന്നും വിദഗ്‌ധ സംഘം ഇന്ത്യയില്‍
കിറ്റ് ഉപയോഗിച്ച് കൊവിഡ് പരിശോധന ഫലം ഒരു മിനിറ്റിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്ന് ഇസ്രയേല്‍ എംബസി.
സംയുക്തമായി കൊവിഡ് പരിശോധന കിറ്റ് നിര്‍മിക്കുന്നതിന് ഇസ്രയേലില്‍ നിന്നും വിദഗ്‌ധ സംഘം ഇന്ത്യയിലെത്തി
ഇന്ത്യയുമായി സഹകരിച്ച് കൊവിഡ് ദ്രുതപരിശോധന കിറ്റ് നിര്‍മിക്കുന്നതിന് ഇസ്രയേല്‍ ഒരു വിദഗ്‌ധ സംഘത്തെ ഇന്ത്യയിലേക്ക് വിടുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ജൂലായ് 24ന് അറിയിച്ചിരുന്നു.