ദമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലും സെൻട്രൽ പ്രവിശ്യയായ ഹോംസിലും ഇസ്രായേൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്‌ച രാത്രി ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തെ സിറിയയുടെ വ്യോമസേന പ്രതിരോധിച്ചതായും സിറിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
സിറിയയില്‍ ഇസ്രായേല്‍ മിസൈൽ ആക്രമണം - Israel launches missile Syria
സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലും സെൻട്രൽ പ്രവിശ്യയായ ഹോംസിലും ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതായും ആക്രമണത്തെ സിറിയയുടെ വ്യോമസേന പ്രതിരോധിച്ചതായും റിപ്പോർട്ട്.
സിറിയയിലെ വിവിധയിടങ്ങളിൽ ഇസ്രായേലിന്‍റെ മിസൈൽ ആക്രമണം
ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്‌ടങ്ങൾ സിറിയൻ അധികൃതർ വിലയിരുത്തിവരികയാണ്. ദമാസ്‌കസിലെ ജനങ്ങള്‍ പ്രതിരോധ മിസൈലുകൾ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കണ്ടതായും വലിയ സ്ഫോടന ശബ്‌ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്‌ച രാജ്യത്തെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ കുനിത്രയിൽ സൈനിക താവളങ്ങൾക്ക് നേരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, രണ്ട് ദിവസത്തിനുള്ളിൽ സിറിയയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ALSO READ:പുൽവാമയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സുരക്ഷസേന വധിച്ചു