ജെറുസലേം: ഇസ്രയേലും പലസ്‌തീനും വെടിനിർത്തൽ കരാർ അംഗീകരിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷാവസ്ഥത്ത് ഇതോടെ അയവു വന്നു. ഈജിപ്‌ത് മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചതായി സെക്യൂരിറ്റ് ക്യാബിനറ്റ് യോഗത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ഈ തീരുമാനത്തെ ആദരിക്കുന്നുവെന്ന് ഹമാസും പ്രതികരിച്ചു.
പ്രഖ്യാപനത്തിന് മൂന്ന് മണിക്കൂറിന് ശേഷം കരാർ നിലവിൽ വരുമെന്ന് ഈജിപ്‌ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. എകകണ്‌ഠമായി തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ഇനി സംഭവിക്കാൻ പോകുന്നതാകും ക്യാമ്പയിനിന്‍റെ ഭാവി നിർണയിക്കുന്നതെന്ന് രാഷ്‌ട്രീയ നേതാക്കൾ പ്രതികരിച്ചു.
ഇസ്രയേൽ -പലസ്‌തീൻ സംഘർഷങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ 256 പോരോളം പേർ കൊല്ലപ്പെട്ടിരുന്നു. ഗസ, വെസ്റ്റ്ബാങ്ക്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ഇതുവരെ 69 കുട്ടികൾ ഉൾപ്പെടെ 256 പേരാണ് മരിച്ചതെന്നും ആയിരത്തോളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. 58,000 പലസ്തീനികളോളം വീടുകൾ വിട്ട് പലായനം ചെയ്തിട്ടുണ്ട്. ഹമാസിനെതിരെ ഇസ്രയേൽ നിരവധി വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേൽ നഗരങ്ങളിലേക്ക് 4,000 റോക്കറ്റുകളാണ് ഹമാസ് പ്രയോഗിക്കപ്പെട്ടത്.