ടെല്‍ അവീവ് : കൗതുകങ്ങള്‍ ഏറെ ഒളിപ്പിച്ചുവയ്‌ക്കും എന്നാല്‍ അതിലേറെ 'നിഗൂഢമായ' രാജ്യവുമാണ് ഇസ്രയേല്‍. ലോകത്തെ അത്ഭുതപ്പെടുത്തിയ പല കണ്ടുപിടുത്തങ്ങളും അവർ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം മുകളിലാണ് വിസ്‌തൃതിയില്‍ മാത്രം കുഞ്ഞനായ രാജ്യത്തിന്‍റെ സൈനിക ശക്തി. 1948 ലെ അറബ് യുദ്ധത്തിലെ വിജയം മാത്രം മതി അവരുടെ കരുത്ത് എക്കാലവും ഓർത്തിരിക്കാൻ.
നാല് രാജ്യങ്ങളും ഇതേ രാജ്യങ്ങളിലുള്ള രണ്ട് സായുധ സംഘങ്ങളും തങ്ങളെ വളഞ്ഞപ്പോള്‍ ഭയക്കാതെ പോരാടിയ ഇസ്രയേല്‍ വെറും ആറ് ദിവസം കൊണ്ടാണ് ശത്രുക്കളെ തകര്‍ത്ത്.
ലോകത്ത് കണ്ടുപിടിച്ചുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഓട്ടോമാറ്റിക് മെഷിൻ ഗണ്ണായ എ.കെ 47നും ഇസ്രയേലിന്‍റെ കണ്ടുപിടുത്തമാണ്. ഏറ്റവുമൊടുവില്‍ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തെ പ്രതിരോധിച്ച ഇസ്രയേലിന്‍റെ അയണ്‍ ഡോമും ലോകത്തെ ഞെട്ടിച്ച കണ്ടുപിടുത്തമാണ്.
പുതിയ പരീക്ഷണങ്ങള്‍
ഈ അത്ഭുത കണ്ടുപിടുത്തങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് ഇസ്രയേല്‍. ഇത്തവണ പരീക്ഷണം നടക്കുന്നത് സൈനികരുടെ യൂണിഫോമിലാണ്. ശത്രുക്കളുടെ കാഴ്‌ചയില്‍ നിന്നും തങ്ങളുടെ സൈനികരെ മറച്ചുപിടിക്കുന്ന തരത്തിലുള്ള കവചങ്ങളാണ് ഇസ്രയേല്‍ പുറത്തിറക്കിയിരിക്കുന്നത്.
also read: ഇസ്രായേല്‍ ആന്‍റി- ഡ്രോൺ സംവിധാനം വാങ്ങനൊരുങ്ങി ഇന്ത്യ
സ്‌നൈപ്പർമാർക്കും മറ്റ് സൈനികര്‍ക്കും കാലങ്ങളായി നല്‍കുന്ന യൂണിഫോമുകളില്‍ പലതും ഇത്തരത്തിലുള്ളതാണ്. എന്നാല്‍ അത് ഇസ്രയേലിന് മാത്രം ഉള്ള ഒന്നല്ല. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണങ്ങള്‍ നിരവധി രാജ്യങ്ങളിലെ സൈന്യത്തിനുണ്ട്.
ഈ പ്രശ്‌നത്തിന് പുതിയ പരീക്ഷണത്തിലൂടെ പരിഹാരം കാണുകയാണ് ഇസ്രയേല്‍. നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള കാഴ്‌ച മാത്രമല്ല. തെർമല്‍ വിഷൻ ക്യാമറകള്‍ക്കോ, നൈറ്റ് വിഷൻ ലെൻസുകള്‍ക്കോ കണ്ടുപിടിക്കാൻ കാണാത്ത വിധമുള്ള കവചമാണ് ഇസ്രയേല്‍ സൈന്യത്തിന് നല്‍കുന്നത്.
പൊളാരിസ് ഡിഫൻസ് കിറ്റ് 300
മെറ്റല്‍, മൈക്രോ ഫൈബർ, പോളിമെർ എന്നിവയുടെ കോമ്പിനേഷൻ ആണ് പൊളാരിസ് ഡിഫൻസ് കിറ്റ് 300 എന്ന കവചം നിർമിക്കാൻ ഉപയോഗിക്കുന്നത്. തെര്‍മല്‍ വിഷനില്‍ നിന്ന് മറഞ്ഞുനില്‍ക്കാമെന്നതാണ് ഈ കവചത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഇൻഫ്രാറെഡ് രശ്‌മികള്‍ ഉപയോഗിച്ച് താപനില പരിശോധിച്ച് വസ്‌തുക്കളെ കണ്ടെത്തുകയാണ് തെർമല്‍ വിഷൻ ക്യാമറകള്‍ ചെയ്യുന്നത്. രക്തത്തിലെ താപനില, ഒളിച്ചിരിക്കുന്ന സൈനികരെ ഈ ക്യാമറയിൽ പെടുത്തും. എന്നാല്‍ പുതിയ കവചം ധരിക്കുന്നത് വഴി ഈ ഭീഷണിയെ അതിജീവിക്കാം.
സൈനികരുടെ ശരീരത്തിന്‍റെ താപനില പുറത്തുവിടാതെ തടഞ്ഞുനിർത്താൻ കെല്‍പ്പുള്ളതാണ് പൊളാരിസ് ഡിഫൻസ് കിറ്റ് 300. നിൽക്കുന്ന പരിസ്ഥിതിയുമായി ബന്ധമുള്ള തരത്തിലുള്ള നിറങ്ങള്‍ കൂടി ഉപയോഗിച്ചാല്‍ പൊളാരിസ് ഡിഫൻസ് കിറ്റ് 300 സൈനികർക്ക് അദൃശ്യ ശക്തി നല്‍കുമെന്ന് ഉറപ്പാണ്. 2010ല്‍ സ്ഥാപിക്കപ്പെട്ട പൊളാരിസ് എന്ന കമ്പനിയാണ് ഈ കവചം കണ്ടുപിടിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളാണ് പൊളാരിസ് ഡിഫൻസ് കിറ്റ് 300ന്‍റെ കണ്ടുപിടുത്തത്തിന് പിന്നിലുള്ളത്. 2006ല്‍ ലെബനനുമായി നടന്ന യുദ്ധത്തിനിടയിലാണ് ഇത്തരമൊരു വസ്‌ത്രത്തെക്കുറിച്ച് ആലോചന ആരംഭിക്കുന്നത്. ശത്രുക്കളുടെ തെർമല്‍ ക്യാമറകളില്‍ നിന്ന് തങ്ങളുടെ സൈനികരെ എങ്ങനെ രക്ഷിക്കാമെന്ന ആലോചനയാണ് പുതിയ യൂണിഫോമം എന്ന ആശയത്തില്‍ ചെന്നെത്തിയത്.