ജെറുസലേം: സിറിയയിലെയും ഗാസയിലെയും പലസ്‌തീൻ ഇസ്ലാമിക് ജിഹാദി ഭീകരർക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ആക്രമണം. ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയാണ് ഈ ആക്രമണമെന്ന് ഐഡിഎഫ് ട്വിറ്ററിലൂടെ അറിയിച്ചു. പാലസ്‌തീൻ തീവ്രവാദികൾ തെക്കൻ ഇസ്രയേലിലേക്ക് 21 റോക്കറ്റുകളാണ് ഇന്നലെ പ്രയോഗിച്ചത്.
പലസ്‌തീൻ ഭീകരർക്ക് തിരിച്ചടി നൽകി ഇസ്രയേൽ പ്രതിരോധസേന - Israel Defence forces
ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയാണ് ഈ ആക്രമണമെന്ന് ഐഡിഎഫ്.
പാലസ്‌തീൻ ഭീകർക്ക് തിരിച്ചടി നൽകി ഇസ്രായേൽ പ്രതിരോധസേന
ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നാല് പാലസ്‌തീൻകാർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച രാവിലെ ഇസ്രയേൽ അതിർത്തിയിൽ ബോംബ് കുഴിച്ചിടാൻ ശ്രമം നടത്തിയ സംഘത്തെ ഇസ്രയേൽ സൈനികർ പിടികൂടിയിരുന്നു. ഈ സംഘം ഇതിനുമുമ്പും ബോംബ് കുഴിച്ചിടാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.