ജറുസലേം :കൊവിഡിനും അതിന്‍റെ വകഭേദമായ ഒമിക്രോണിനും പിന്നാലെ ഫ്ലൊറോണ രോഗബാധയും. കൊറോണയുടെയും ഫ്ലൂ അഥവ ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയുടെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇസ്രയേലിലാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കൊവിഡിനെതിരെ ഇസ്രയേലിൽ നാലാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇത് കൊവിഡ് വകഭേദമല്ലെന്നും രണ്ട് വൈറസുകൾ ഒരേസമയം ശരീരത്തിൽ പ്രവേശിക്കുന്ന പുതിയ രോഗാവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.