കൊവിഡ് 19; സൈനികരുടെ ഓർമദിവസത്തെ ചടങ്ങുകൾ ലളിതമാക്കി ഇസ്രായേൽ - സൈനികരുടെ ഓർമദിവസത്തെ ചടങ്ങുകൾ ലളിതമാക്കി ഇസ്രായേൽ
ഇസ്രായേൽ സൈനിക ശ്മശാനത്തിൽ കുടുംബാംഗങ്ങൾക്ക് പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു
ജറുസലേം: യുദ്ധത്തിൽ മരിച്ച സൈനികർക്കും സാധാരണക്കാർക്കുമായി കഴിഞ്ഞ വർഷം വരെ ഇസ്രായേൽ ജനത ഈ ദിവസം മാറ്റിവെക്കാറുണ്ട്. വേണ്ടപ്പെട്ടവരുടെ ഓർമ്മദിനത്തിൽ ശ്മശാനങ്ങളിൽ പൂക്കൽ അർപ്പിക്കാൻ കുടുബാംഗങ്ങൾ ഒന്നിച്ച് എത്തും. ഔദ്യോഗിക ബഹുമതിയായി പല പരിപാടികളും ഈ ദിവസത്തിൽ ഇസ്രായേലിൽ നടക്കേണ്ടതാണ്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾ ഇസ്രായേൽ സൈനിക ശ്മശാനത്തിൽ എത്തുന്നത് പൊലീസ് തടഞ്ഞു. പതിവിലും വ്യത്യസ്തമായി തീർത്തും ഔദ്യോഗികമായി ഒരു മിനിറ്റ് നേരത്തെ പരിപാടി മാത്രമാണ് ഈ വർഷം നടന്നത്. സൈനിക ഉദ്യോഗസ്ഥർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. യുദ്ധത്തിൽ മരിച്ച സൈനികർക്കുള്ള ആദരസൂചകമായി മൂന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട 23,816 സൈനികരെയും 3,100 ൽ അലധികം സാധാരണക്കാരേയും രാജ്യം ബഹുമാനിച്ചു.