കേരളം

kerala

ETV Bharat / international

ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ജെറുസലേം നഗരം | വീഡിയോ കാണാം - ജെറുസലേം ഇന്നത്തെ വാര്‍ത്തകള്‍

ഞായറാഴ്ച ജെറുസലേം ന്യൂ ഗേറ്റിലെ ക്രിസ്‌മസ് വിപണന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Christmas in Jerusalem  Christmas lights illuminate Jerusalem's Old City  Christmas lights in Palestine  ജെറുസലേമില്‍ ഒമിക്രോണ്‍  ക്രിസ്‌മസിനെ വരവേല്‍ക്കാനൊരുങ്ങി ജെറുസലേം  ഇസ്രയേല്‍ വാര്‍ത്തകള്‍  ജെറുസലേം ഇന്നത്തെ വാര്‍ത്തകള്‍  israel todays news
ഒമിക്രോണ്‍ നിയന്ത്രണം തുടരുന്നു; പരിമിതിയിലും ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ജെറുസലേം

By

Published : Dec 20, 2021, 1:11 PM IST

ജെറുസലേം:ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ജെറുസലേമിലെ പഴയ നഗരം. മാലബള്‍ബുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചതിനാല്‍ രാത്രി കാഴ്‌ചകള്‍ മനോഹരമാണ്. ഞായറാഴ്ച ന്യൂ ഗേറ്റിലെ വിപണന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണുണ്ടായത്.

ഒമിക്രോണ്‍ വ്യാപനത്തിനിടെ ജാഗ്രതയോടെ ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ജെറുസലേം.

ഇസ്രയേല്‍, പലസ്‌തീന്‍ പൗരന്മാരായ നിരവധി പേരാണ് ഇവിടേയ്‌ക്ക് എത്തുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് രാജ്യം അതിർത്തികൾ അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ വിനോദസഞ്ചാരികളില്ല. "നമ്മൾ ശുഭാപ്‌തി വിശ്വാസമുള്ളവരായിരിക്കണം. ഉള്ളിൽ നിന്നുള്ള സന്തോഷം പ്രതീക്ഷയാക്കി മാറ്റണം.'' ഇസ്രയേലി ടൂർ ഗൈഡ് ഇറ്റാമർ കെയ്‌ഡന്‍ പറയുന്നു.

ALSO READ:റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ ഇരുന്നൂറ് കടന്നു

നവംബർ അവസാനത്തോടെ 134 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ രാജ്യത്തെ 17 പൗരന്മാര്‍ മിയാമിയിൽ നിന്ന് ഒരു വിമാനത്തിൽ ഞായറാഴ്ചയെത്തിരുന്നു.

അവരില്‍ ഭൂരിഭാഗം പേര്‍ക്കും വകഭേദം കണ്ടെത്തി. വിദേശത്ത് നിന്ന് എത്തുന്ന വാക്‌സിനേഷൻ എടുത്തവർ ഉൾപ്പെടെ എല്ലാ ഇസ്രയേല്‍ പൗരന്മാരും ക്വാറന്‍റൈനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details