ബാഗ്‌ദാദ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അല്‍ ഖാദിമി. ഇതിനായി പ്രത്യേക സൈനിക സംഘത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പാരാമിലിറ്ററി വിഭാഗമായ ഹഷ്‌ദ് ഷാബി പോരാളികളായിരിക്കും സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
ഐഎസിനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇറാഖ് - ഐഎസ് ആക്രമണം
രാജ്യത്തെ പാരാമിലിറ്ററി വിഭാഗമായ ഹഷ്‌ദ് ഷാബി പോരാളികളായിരിക്കും സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
ഐഎസിനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇറാഖ്
ഹഷ്‌ദ് ഷാബി സൈനികരുടെ തലസ്ഥാനത്ത് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഐഎസിനെതിരായ പുതിയ സൈനിക നടപടികളെക്കുറിച്ച് അറിയിച്ചത്. നിലവില്‍ ഇറാഖി സൈനികര്‍ക്ക് നേരെയാണ് ഐഎസ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഐഎസ് സ്വാധീന പ്രദേശങ്ങളിലുള്ള നാട്ടുകാര്‍ക്കെതിരെയും തീവ്രവാദികള്‍ അക്രമണം നടത്തുന്നുണ്ട്.