കേരളം

kerala

യുഎസ് സൈനികരെ പുറത്താക്കാൻ ഇറാഖ് തീരുമാനം

By

Published : Jan 5, 2020, 7:18 PM IST

പാർലമെന്‍റിൽ ഞായറാഴ്‌ച വോട്ടെടുപ്പ് നടത്താൻ തീരുമാനമായി

Iraqi MPs to meet on US troop  US troop in Iraq  Soleimani killing by US  Soleimani killed by US  US Iran War
Iraqi

ബാഗ്‌ദാദ്: ഇറാഖ് കമാൻഡർമാരെ വധിച്ചതിനെ തുടർന്ന് അമേരിക്കൻ സൈനികരെ പുറത്താക്കാൻ ഇറാഖിന്‍റെ തീരുമാനം. ഇതിനായി ഇറാഖ് പാർലമെന്‍റിൽ ഞായറാഴ്‌ച വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായി. കഴിഞ്ഞ ശനിയാഴ്‌ച യുഎസ് എംബസി സ്ഥിതിചെയ്യുന്ന ബാഗ്‌ദാദ് എൻക്ലേവിലേക്കും അമേരിക്കൻ സൈനികരെ വിന്യസിച്ചിരിക്കുന്ന തലസ്ഥാനത്തെ വ്യോമതാവളത്തിലേക്കും ഇറാൻ മിസൈലുകൾ നിക്ഷേപിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇറാനിലെ മേജർ ജനറൽ ഖാസിം സുലൈമാനിയെയും ഇറാഖിലെ ഡെപ്യൂട്ടി ഹെഡ് അബു മഹ്ദി അൽ മുഹന്ദിസിനെയും വധിച്ച യുഎസിന്‍റെ പദ്ധതിക്ക് പ്രതികാരം ചെയ്യുന്നതിനുള്ള ആദ്യ ഘട്ടമാണ് ഒരേസമയം നടന്ന ആക്രമണങ്ങൾ.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് യുഎസ് താവളങ്ങളിൽ നിന്ന് കുറഞ്ഞത് 1,000 മീറ്റർ അകലം പാലിക്കാൻ രാജ്യത്തെ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടതായി ഖത്തേബ് ഹിസ്ബുള്ള വിഭാഗം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി സംഘത്തിന്‍റെ വളര്‍ച്ചയെ തടയാൻ പ്രാദേശിക സൈനികരെ പരിശീലിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 5,200 യുഎസ് സൈനികരെ ഇറാഖ് താവളങ്ങളിൽ വിന്യസിച്ചിരുന്നു. വിശാല അന്താരാഷ്ട്ര സഖ്യത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ സൈന്യത്തെ വിന്യസിച്ചത്. ഐ‌എസിനെ നേരിടുന്നതിന്‍റെ ഭാഗമായാണ് 2014 ൽ ഇറാഖ് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details