ഇറാഖില്‍ അമേരിക്കയുടെ വ്യോമാക്രമണം; ആറ് ഭീകരര്‍ കൊല്ലപ്പെട്ടു
അൻബർ മേഖലയിൽ നടത്തിയ ആക്രമണത്തിൽ ഭീകരർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും തകർന്നു
അൻബർ:ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ അൻബർ മേഖലയിൽ ബുധനാഴ്ച്ചയായിരുന്നു ആക്രമണം. ഐഎസ് ഭീകരരുമായി പോവുകയായിരുന്ന രണ്ട് വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ൽ ഐഎസിന് മേൽ ഇറാഖ് വിജയം നേടിയിരുന്നെങ്കിൽ സിറിയ, ജോര്‍ദ്ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്ക് വയ്ക്കുന്ന അന്‍ബര്‍ മരുപ്രദേശത്ത് ഇപ്പോഴും ഇവരുടെ സാന്നിദ്ധ്യം സജീവമാണെന്നാണ് വിലയിരുത്തല്‍.