ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവനടക്കം എഴുപേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ ചാരസംഘടനയായ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി, ഇറാനിലെ പൗരസേനകളുടെ തലവന്‍ കമാന്‍ഡര്‍ അബു മഹ്‌ദി അല്‍ മുഹന്ദിസ് എന്നിവരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇറാനെതിരെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇറാഖില്‍ യുഎസ് വ്യോമാക്രമണം; ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു - ഇറാന്‍
റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടു. അമേരിക്ക - ഇറാഖ്- ഇറാന്‍ ബന്ധം ഇതോടെ കൂടുതല്‍ വഷളാവുമെന്ന് സൂചന
ഇറാഖില്‍ യുഎസ് വ്യോമാക്രമണം
ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ധിച്ചു. ഖാസിം സുലൈമാനിയെ വധിച്ച് വൈറ്റ് ഹൗസിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്.
Last Updated : Jan 3, 2020, 9:38 AM IST