തെഹ്‌റാൻ: ഇറാനിൽ 24 മണിക്കൂറിൽ 208 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 17,000 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് രോഗികൾ 309,437 ആയെന്നും 268,000 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും മന്ത്രാലയ വക്താവ് സിമ സദാത് ലാരി പറഞ്ഞു.
ഇറാനിലെ കൊവിഡ് മരണം 17,000 കടന്നു - covid cases
രാജ്യത്ത് ഇതുവരെ 17,190 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഇറാനിലെ കൊവിഡ് മരണം 17,000 കടന്നു
ഇതുവരെ രാജ്യത്ത് 17,190 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇറാനിയൻ പ്രവിശ്യകളിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഈ ആഴ്‌ച വർധനവ് ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഹസൻ റൂഹാനി പറഞ്ഞിരുന്നു. ജൂലായ് 28നാണ് ഉയർന്ന കൊവിഡ് മരണ നിരക്കായ 235 മരണം റിപ്പോർട്ട് ചെയ്‌തത്.