ടെഹ്‌റാൻ:അഫ്‌ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ദുരന്തപൂര്‍ണമാണെന്നും അവിടത്തെ പ്രശ്‌നങ്ങൾക്ക് അമേരിക്കയാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ പ്രസിഡന്‍റ് ഇബ്രാഹിം റാഈസിയുടെ മന്ത്രിസഭയുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്‌ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അമേരിക്ക ഉണ്ടാക്കിയ അഫ്‌ഗാനിസ്ഥാനിലെ ദുരന്തങ്ങൾ മനുഷ്യരെ ആഴത്തിൽ ബാധിക്കുന്നു. അവർ അനുഭവിക്കുന്ന പീഡനങ്ങള്‍, കൊലപാതകങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കാരണം അമേരിക്കയാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആരോപിച്ചു.